മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്ട്മെന്‍റ് ഓഫ് ലൈഫ്‌ലോങ്ങ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷന്‍റെ ആഭിമുഖ്യത്തിൽ ജൈവകൃഷി പഠിതാക്കളുടെയും പൂർവവിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ വിവിധ ജൈവ കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 20 വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഡിപ്പാർട്ട്മെന്‍റ് ഓഫ് ലൈഫ്‌ലോങ്ങ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷനിൽ നടക്കുന്ന പരിപാടിയിൽ ജൈവ പച്ചക്കറികൾ, പഴവർഗങ്ങൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, നാടൻ പശുവിന്‍റെ നെയ്യ്, മില്ലറ്റുകൾ, സുഗന്ധവ്യഞ്ജനങ്ങൾ, ജൈവ വെളിച്ചെണ്ണ, തേൻ, ജൈവവളങ്ങൾ, വിത്തുകൾ, തൈകൾ തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടായിരിക്കും.
ജൈവകൃഷിയെയും പരിസ്ഥിതി സൗഹൃദ ജീവിതരീതികളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സർവകലാശാലയിലെ അധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്ത് പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.