മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്ട്മെന്‍റ് ഓഫ് ലൈഫ് ലോങ്ങ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷന്‍റെ ആഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് 2026 നവംബർ 3ന് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ സർവകലാശാലയിലെ ഡിപ്പാർട്ട്മെന്‍റ് ഓഫ് ലൈഫ് ലോങ്ങ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷനില്‍ (എട്ടുകെട്ട്) നടത്തപ്പെടുന്നു. സർവകലാശാലയിലെ ജീവനക്കാർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്ക് പ്രയോജനപ്പെടുന്ന രീതിയിലുള്ള പ്രസ്തുത ക്യാമ്പില്‍ ആയുർവേദ വിദഗ്ധരുടെ സേവനം, ആരോഗ്യപരിശോധന, ആരോഗ്യബോധവൽക്കരണ പരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.